ന്യൂസീലന്‍ഡിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിന്റെ രണ്ടാം ഇന്നിങ്‌സില്‍ ഇന്ത്യക്ക് ബാറ്റിങ് തകര്‍ച്ച. നാലാം ദിനം ഒരു വിക്കറ്റ് നഷ്ടത്തില്‍ 14 റണ്‍സെന്ന നിലയില്‍ ആരംഭിച്ച ഇന്ത്യ ഏഴു വിക്കറ്റ് നഷ്ടത്തിൽ 234 റൺസെടുത്ത് ഇന്ത്യ ഇന്നിങ്സ് ഡിക്ലയർ ചെയ്തു. 49 റൺസ് ഒന്നാം ഇന്നിങ്സ് ലീഡു കൂടി ചേർത്ത് ഇതോടെ കാൻപുർ ടെസ്റ്റിൽ ന്യൂസീലൻഡിനു മുന്നിലുള്ളത് 284 റൺസ് വിജയലക്ഷ്യം.